അഴിമതി കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് പൂര്‍ണ പിന്‍ന്തുണ നല്‍കുമെന്നു വെന്നും എന്നാല്‍ അഴിമതി കണ്ടില്ലെന്ന് നടക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് ഉന്നയിച്ചതെല്ലാം ശരിയായ കാര്യങ്ങളാണെന്നും ഒരു കാര്യത്തിനു പോലും മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കരാറിന്റെ പിന്നിലുള്ള സത്യങ്ങള്‍ പുറത്തുവന്നതില്‍ മുഖ്യമന്ത്രിക്ക് വേവലാതിയാണെന്നും ഐടി സെക്രട്ടറി സിപിഐ സംസ്ഥാന സെക്രട്ടറിയെ സന്ദര്‍ശിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

കരാര്‍ പരിശോധിക്കാന്‍ വേണ്ടി രണ്ടംഗ സമിതിയെ നിയോഗിച്ചത് കുറ്റസമ്മതമാണെന്നും അദേഹം പറഞ്ഞു.

Related Articles