Section

malabari-logo-mobile

നൂറോളം മോഷണക്കേസുകളിലെ പ്രതിയെ താനൂര്‍ പോലീസ് തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു

HIGHLIGHTS : താനൂര്‍: ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയെ അതിസാഹസികമായ ശ്രമത്തിനൊടുവില്‍ താനൂര്‍ പോലീസ് തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഒഴൂര്‍ ...

താനൂര്‍: ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയെ അതിസാഹസികമായ ശ്രമത്തിനൊടുവില്‍ താനൂര്‍ പോലീസ് തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

ഒഴൂര്‍ കുട്ടിമാക്കാനകത്ത് ഷാജഹാനെയാണ് (52) താനൂര്‍ സി.ഐ പി. പ്രമോദ്, എസ്.ഐ എന്‍. ശ്രീജിത്ത്, എസ്.ഐ ഗിരീഷ്, എസ്.ഐ രാജേഷ്, സലേഷ് കാട്ടുങ്ങല്‍, സബറുദ്ധീന്‍, സൈബര്‍ സംഘാംഗം പ്രശോഭ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

sameeksha-malabarinews

മൂച്ചിക്കല്‍, പത്തമ്പാട് പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തി ഷര്‍ട്ട് ധരിക്കാതെ ആയുധവുമായാണ് ഇയാള്‍ മോഷണം നടത്താറുള്ളത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഷാജഹാന്‍.

വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകളില്‍ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നുവെങ്കിലും മുഖം വ്യക്തമാക്കാത്തതിനാല്‍ പൊലീസിന് ആളെ തിരിച്ചറിയാനായില്ല. താനൂര്‍ പോലീസ് സംഘവും നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കൂടി ഒരു മാസത്തിലധികം ഉറക്കം ഒഴിവാക്കി വിവിധയിടങ്ങളില്‍ കാവലിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയമായ തെളിവുകളോടെയാണ് തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പ്രതിയെ പിടികൂടിയത്.

എസ് സി പി ഒ സലേഷും സി പി ഒ സബറുദ്ദീനും ഒരു മാസക്കാലം വേഷം മാറി ഷേഖ് അസൈന്‍ തങ്ങള്‍, ഷേഖ് ഹുസൈന്‍ തങ്ങള്‍ എന്നീ പേരുകളില്‍ ഏര്‍വാടി തീര്‍ഥാടന കേന്ദ്രം ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ പ്രതിയെ പിന്തുടര്‍ന്നാണ് വിദഗ്ധമായി വലയിലാക്കിയത്.

വിവിധ കേസുകളിലെ പ്രതികളെ അതിവേഗത്തിലും ശാസ്ത്രീയമായും പിടികൂടുന്ന താനൂര്‍ പോലീസിന് ഈ കേസ് തെളിയിച്ചത് മറ്റൊരു പൊന്‍തൂവലായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!