Section

malabari-logo-mobile

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി 2 പേര്‍ താനൂര്‍ പോലീസിന്റെ പിടിയില്‍

HIGHLIGHTS : Tanur police arrested 2 people with Indian-made foreign liquor

താനൂര്‍: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി 2 പേര്‍ താനൂര്‍ പോലീസിന്റെ പിടിയിലായി. ഓട്ടോ ഡ്രൈവറായ താനൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ മുഹമ്മദ് അസ്ലം(24), പരിയാപുരം, കളരിപ്പടി വലിയവീട്ടില്‍ ഗിരീശന്‍(45) എന്നിവരാണ് പിടിയിലായത്.

സ്ഥിരമായി മദ്യം വാങ്ങി സംഭാരിച്ചു വില്പന നടത്തുന്ന ഓട്ടോറിക്ഷ കേന്ദ്രകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 500 ML മദ്യം ഉള്ള 31 ബോട്ടിലുകള്‍ ഓട്ടോറിക്ഷയില്‍ നിന്നും അഞ്ചു സഞ്ചികളി ലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഗിരീശന്‍ എന്നയാള്‍ താനൂര്‍ ചിറക്കല്‍, പരിയാപുരം ,ഒട്ടുമ്പുറം ഭാഗങ്ങളില്‍സ്ഥിരമായി അനധികൃതമായി മദ്യം വില്പന നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു.

sameeksha-malabarinews

38ലിറ്റര്‍ മദ്യം വീട്ടില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചു വില്പന നടത്തിയിരുന്നതിന് 2വര്‍ഷം മുമ്പ് ഗിരീശനെ താനൂര്‍ പോലീസ് പിടികൂടിയിരുന്നു. മദ്യം സൂക്ഷിച്ചു വില്പന നടത്തിയതിനു ഗിരീശന്റെ പേരില്‍ കേസ് നിലവിലുണ്ട്.

താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളികാടന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്,എസ് ഐ കൃഷ്ണ ലാല്‍, സീനിയര്‍സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്, പ്രകാശന്‍,മോഹനന്‍,ലിബിന്‍,സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!