പരപ്പനങ്ങാടി- താനൂര്‍ റോഡില്‍ രണ്ട് ബൈക്കുകള്‍ കുട്ടിയിടിച്ച് 4 പര്‍ക്ക് പരിക്ക്

Untitled-1 copyപരപ്പനങ്ങാടി : പരപ്പനങ്ങാടിക്കും താനൂരിനുമിടയില്‍ പൂരപ്പുഴക്ക് സമീപത്ത് വച്ച് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ പൂരപ്പുഴ സ്വദേശി അജയന്‍, നൗഷാദ് എന്നിവരെ പരപ്പനങ്ങാടി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .

ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടമുണ്ടായത് ഇരു ബൈക്കുകളും നേര്‍ക്ക്‌നേര്‍ കൂട്ടിയിടക്കുകയായിരുന്നു. പൂരപ്പുഴ പാലത്തിന്റെ തെക്കുവശത്ത്  അപകടമുണ്ടായ സ്ഥലത്ത് കൂരിരിട്ടായിരുന്നു. ഈ ഭാഗം പൊതുവെ വിജനമായരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആളുകളെത്താനും വൈകിയിരുന്നു. ഇതിനാല്‍ അപകടത്തില്‍ പെട്ടവര്‍ റോഡില്‍ കുറച്ചുനേരം വീണു കിടന്നു. ഈ വഴി കടന്നുവന്ന വാഹനനങ്ങള്‍ നിര്‍ത്താതിരുന്നതും അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലിെത്തിക്കാന്‍ വൈകിയതായും ആക്ഷേപമുണ്ട്്.

Share news
error: Content is protected !!
Scroll to Top