താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരത്ത് തേങ്ങ ചിരകല്‍ മത്സരം സംഘടിപ്പിച്ചു

താനൂര്‍: ലോക ടൂറിസദിനാഘോഷത്തിന്റെ ഭാഗമായി താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരത്ത് തേങ്ങ ചിരകല്‍ മത്സരം സംഘടിപ്പിച്ചു.

മത്സരത്തില്‍ ജെസിത വി. ഒട്ടുംപുറം ഒന്നാം സമ്മാനം നേടി. രണ്ടും മൂന്നും സമ്മാനങ്ങള്‍ സുനിത കെ യ്ക്കും ഷിജിത.വി യ്ക്കും ലഭിച്ചു.

പരിപാടി ഡെസ്റ്റിനേഷന്‍ മാനേജര്‍ സലാം താണിക്കാട് ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ സമദ് കെ. പി. ,സന്തോഷ് ടി., ഗദ്ധാഫി കെ. ,അബ്ദുള്ള കോയ എ. കെ, ഈസ്ഹാഖ്, ജിഷ പി. ശാന്ത ടി. കെ. എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന് കേക്ക് മുറിച്ചു. ഏറ്റവും പ്രായം കുടിയ സെക്യൂരിറ്റി ജീവനക്കാരനായ ഇബ്രാഹിം കുട്ടിയെ ആദരിച്ചു.

Share news
error: Content is protected !!
Scroll to Top