കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

ചെമ്മാട്: രാജ്യത്തെ പൊരുതുന്ന കര്‍ഷകരെ പിന്തുണയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വ്വീസ് സംഘടന സമര സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ചെമ്മാട് വെച്ച് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു.

ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം എന്‍.പി.സലിം ഉദ്ഘാടനം ചെയ്തു.

കെ.ജി.ഒ.എ ജില്ലാ സെക്രട്ടേറിയേറ്റംഗം പി.മോഹന്‍ദാസ്, എന്‍.ജി.ഒ. യൂണിയന്‍ ഏരിയ സെക്രട്ടറി കെ.അബ്ദുള്‍ അനീഷ്, കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി രതീഷ്.എസ്.ആര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top