താനൂര്‍ ഒട്ടും പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ 21 സ്നേഹഭവനങ്ങള്‍ ഒരുങ്ങുന്നു

താനൂര്‍ ; സാമ്പത്തിക പ്രയാസങ്ങളാല്‍ ജീവിതം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വസ്ഥമായി അന്തിയുറങ്ങാന്‍ ഫിഷറീസ് വകുപ്പിന്റെ സ്നേഹ ഭവനങ്ങള്‍. ഭൂരഹിത ഭവന രഹിത മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് താനൂര്‍ ഒട്ടും പുറത്ത് ഒരുക്കുന്നത് 21 ഭവനങ്ങളാണ്. ഇതില്‍ 12 വീടുകളുടെ പ്രവൃത്തി തുടങ്ങി.

ബേസിക് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഫിഷര്‍ മെന്‍ ഹൗസ് ഡെവലപ്പ്മെന്റ് ഫണ്ട് (ബി.ഐ.എഫ്.എച്ച്.ഡി.എഫ്) പദ്ധതിയിലുള്‍പ്പെടുത്തി സ്ഥലം വാങ്ങി നല്‍കിയാണ് വീടുകള്‍ ഒരുക്കുന്നത്. ആറ് ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും നാലു ലക്ഷം രൂപ ഭവന നിര്‍മാണത്തിനും ചെലവഴിക്കും. താനൂര്‍ ഒട്ടുംപുറം ഭാഗത്ത് 21 വീടുകളാണ് സമാനരീതിയില്‍ തയ്യാറാകുന്നത്. 2014 ലെ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്കാണ് ഇതില്‍ അഞ്ച് വീടുകള്‍ പണിയുന്നത്. പദ്ധതിയുടെ ഭാഗമായി താനൂരില്‍ ഒരുങ്ങുന്ന പന്ത്രണ്ടാമത്തെ വീടിന്റെ കട്ടിള വെയ്പ്പ് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒട്ടുംപുറം സ്വദേശി മാമുഞ്ഞിന്റെ പുരയ്ക്കല്‍ സൈതലവിയുടെ വീടിന്റെ കട്ടിള വെയ്പ്പാണ് എം.എല്‍.എ നിര്‍വഹിച്ചത്. പ്രവൃത്തി ആരംഭിച്ചവയില്‍ അഞ്ച് വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •