പരപ്പനങ്ങാടിയില്‍ വാടകകെട്ടിടത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുറിക്കലില്‍ വാടക കെട്ടിടത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്തി. മഹാരാഷ്ട്ര ബേല്‍ക്കിഡ് അക്കോല സ്വദേശി അക്ഷയ് രമേഷ് ഹേമി(28) ആണ് മരിച്ചത്.

പരപ്പനങ്ങാടി പാലത്തിങ്ങല്‍ മുറിക്കലിലുള്ള വാടകക്കെട്ടിടത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഇയാള്‍ മാനസിക അസ്വസ്ഥത കാണിച്ച ് ആക്രമണസ്വഭാവം കാണിച്ചിരുന്നതായും അതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു
ഇന്നലെ വൈകീട്ട് 8 മണിയോടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ട്രോമാകെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ തിരൂരങ്ങാടി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

പെരുവള്ളൂര്‍ പറമ്പില്‍ പീടികയിലുള്ള ചപ്പാത്തി കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. ഇയാളടക്കമുള്ള സംഘം മൂന്ന് ദിവസം മുന്‍പാണ് മഹാരാഷ്ട്രയില്‍ നിന്നും പരപ്പനങ്ങാടിയില്‍ എത്തിയതെന്ന് പറയപ്പെടുന്നു.

എന്നാല്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഇവര്‍ കോറന്റെയില്‍ കഴിയുന്നവരാണെന്നാണ് പറയപ്പെടുന്നത് . പ്രോട്ടോക്കോള്‍ പാലിച്ചാണൊ ഇവരെ ഇവിടെ താമസിപ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പരിശോധനക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •