Section

malabari-logo-mobile

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ കടലിന്റെ മക്കള്‍ക്ക് ആദരം

HIGHLIGHTS : മലപ്പുറം : ജില്ലയിലെ പ്രളയ സാധ്യതയുള്ള മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി എത്തിയ മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും ജില്ലാ ഭരണകൂട...

മലപ്പുറം : ജില്ലയിലെ പ്രളയ സാധ്യതയുള്ള മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി എത്തിയ മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും ജില്ലാ ഭരണകൂടം ഉപഹാരം നല്‍കി ആദരിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പുകള്‍ ലഭിച്ച ഉടനെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബോട്ടുകളോടൊപ്പം സേവന സന്നദ്ധരായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയ മത്സ്യതൊഴിലാളികളെയും ബോട്ടുടമകളെയുമാണ് താലൂക്കടിസ്ഥാനത്തില്‍ ആദരിച്ചത്.

നിലമ്പൂര്‍ താലൂക്കില്‍ പി.വി.അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും ആദരിച്ചു. ഏറനാട് താലൂക്കില്‍ തഹസില്‍ദാര്‍ കെ.ദേവകി കൊണ്ടോട്ടി താലൂക്കില്‍ വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തില്‍ തിരൂരങ്ങാടി താലൂക്കില്‍ തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അതത് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ബോട്ടുടമകളെയും മത്സ്യത്തൊഴിലാളികളെയും ആദരിച്ചു.
പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ഇത്തവണ വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തില്‍ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് ലഭിച്ച ഉടനെ പ്രളയ ബാധിത പ്രദേശങ്ങളിലെല്ലാം നേരത്തെ ബോട്ടുകളുള്‍പ്പടെയുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഫയര്‍ഫോഴ്‌സ്, എന്‍.ടി.ആര്‍.എഫ് എന്നിവയ്ക്ക് പുറമേ 21 ബോട്ടുകളാണ് വിവിധ മേഖലകളില്‍ എത്തിച്ചത്. നിലമ്പൂര്‍ താലൂക്കില്‍ എട്ട്, ഏറനാട് താലൂക്കില്‍ അഞ്ച്, കൊണ്ടോട്ടി താലൂക്കില്‍ മൂന്ന്, പെരിന്തല്‍മണ്ണ താലൂക്കില്‍ രണ്ട്, തിരൂര്‍ താലൂക്കില്‍ രണ്ട്, തിരൂരങ്ങാടി താലൂക്കില്‍ ഒരു ബോട്ട് എന്നിങ്ങനെയാണ് ബോട്ടുകള്‍ എത്തിച്ചിരുന്നത്.

sameeksha-malabarinews

നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി.വി.മുരളീധരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഏറനാടില്‍ ഹെഡ് ക്വാര്‍ട്ട് ഡെപ്യൂട്ടിതഹസില്‍ദാര്‍ മുകുന്ദന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജഗോപാല്‍ എന്നിവരും കൊണ്ടോട്ടിയില്‍ തഹസില്‍ദാര്‍ പി.ചന്ദ്രന്‍, വില്ലേജ് ഓഫീസര്‍ പ്രേം ശങ്കര്‍ എന്നിവരും തിരൂരങ്ങാടിയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രശാന്ത്, വില്ലേജ് ഓഫീസര്‍ യു.എന്‍.നവീന്‍, പഞ്ചായത്ത് സെക്രട്ടറി കെ.പ്രഭാകരന്‍ എന്നിവരും ചേര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!