Section

malabari-logo-mobile

താനൂരിൽ ദേശീയോത്സവം : 25 സംസ്ഥാനങ്ങളുടെ പങ്കാളിത്തം.

HIGHLIGHTS : താനൂർ: കേരള ഫോക്ക്‌ലോർ അക്കാദമിയുടെ നേതൃത്ത്വത്തിൽ ഏപ്രിൽ 27 മുതൽ മെയ് 6 വരെ താനൂരിൽ ദേശീയോത്സവം സംഘടിപ്പിക്കുന്നു. 'മിലൻ' എന്ന് നാമകരണം ചെയ്ത പരിപ...

താനൂർ: കേരള ഫോക്ക്‌ലോർ അക്കാദമിയുടെ നേതൃത്ത്വത്തിൽ ഏപ്രിൽ 27 മുതൽ മെയ് 6 വരെ താനൂരിൽ ദേശീയോത്സവം സംഘടിപ്പിക്കുന്നു. ‘മിലൻ’ എന്ന് നാമകരണം ചെയ്ത പരിപാടിയുടെ മുദ്രാവാക്യം ‘ഹം ഏക് ഹെ’ എന്നാണ്. താനൂർ ദേവധാർ സ്‌കൂളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ 27 ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.

കാശ്മീർ, പഞ്ചാബ്, നാഗാലാൻഡ്, മണിപ്പൂർ, അസം തുടങ്ങി സംസ്ഥാനങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്ന വിളംബര ജാഥകൾ 25, 26 തിയ്യതികളിൽ നടക്കും. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനൊപ്പം എല്ലാ സംസ്ഥാനങ്ങളുടെയും കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാളുകളുമുണ്ടാകും . എല്ലാ ദിവസങ്ങളിലും സെമിനാറുകളും സംഘടിപ്പിക്കുന്നു. ഓരോ ദിവസങ്ങളിലും സ്‌പീക്കർ, മന്ത്രിമാർ പ്രമുഖ കവികൾ എന്നിവർ പങ്കെടുക്കും.

sameeksha-malabarinews

പരിപാടിയോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ എന്നിവരെയും വി. അബ്‌ദുറഹിമാൻ എം.എൽ.എ. ചെയർമാനായും വൈസ് ചെയർമാൻന്മാരായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എം. ബാപ്പുഹാജിയെയും, താനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.കെ. സുബൈദ, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈർ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുൾ സലാം, നിറമരുതൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറ,  ഒഴുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. പ്രജിതയെയും ജനറൽ കൺവീനറായി തിരൂർ ആർ.ഡി.ഒ, ഡി.വൈ.എസ്.പി, പി.ഡബ്ലിയു.ഡി എഞ്ചിനീയർ എന്നിവരെയും ട്രെഷററായി താനാളൂർ ഗ്രാമപഞ്ചായത്ത് വി. അബ്‌ദുറസാഖിനെയും തെരഞ്ഞെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!