ആന്ത്രാക്‌സ്;കുവൈത്തില്‍ ഇറച്ചിയുല്‍പ്പന്ന ഇറക്കുമതിക്ക് വിലക്ക്

കുവൈത്ത്‌സിറ്റി: രാജ്യത്ത് ഇറച്ചിയുല്‍പ്പന്ന ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി. ആന്ത്രാക്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇറച്ചി ഇറക്കുമതിക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവ്.

അതെസമയം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാകിസ്താന്‍, മെക്‌സിക്കോ, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ആസ്‌ട്രേലിയ, റഷ്യ, കസാകിസ്താന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷി ഉല്‍പ്പന്നങ്ങളുടെയും മുട്ടയുടെയും ഇറക്കുമതിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതെസമയം രേഗം മാറിക്കഴിഞ്ഞാല്‍ ഇറക്കുമതി പുനരാരംഭിക്കുമെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top