താനൂര്‍: മസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസഹാക്കിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. താനൂര്‍ അഞ്ചുടി സ്വദേശികളായ കുപ്പന്റെപുരയ്ക്കല്‍ മുഫീസ്(22), വെളിച്ചാന്റെ പുരയ്ക്കല്‍ മഷ്ഹൂദ്, ത്വാഹ(22) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
നാലംഗ സംഘമാണ് ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ മൂന്ന് പ്രതികള്‍കൂടി പിടിയിലാകാനുണ്ട്.ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശി ഇസ്ഹാക്കിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.




