താനൂര്‍ നഗരസഭ എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

താനൂര്‍: താനൂര്‍ നഗരസഭ 2020-2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണോല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ പി.പി.ഷം സുദ്ദീന്‍ നിര്‍വഹിച്ചു. താനൂര്‍ ശോഭ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ അധ്യക്ഷത വഹിച്ചു.

28 കുട്ടികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം നടത്തി. എസ് സി ഡി ഒ വിവിധ എസ്.സി പദ്ധതികളെ കുറിച്ച് വിശദീകരണം നടത്തി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാരായ ജയപ്രകാശ് സി.കെ.എം. ബഷീര്‍ ഫാത്തിമ്മ ജസ്‌നബാനു കൗണ്‍സിലര്‍മാരായ ദിബീഷ് അക്ബര്‍ ഉമ്മുക്കുല്‍സു ടീച്ചര്‍ സുബൈര്‍ നിസാം കെ പി ആശംസകള്‍ അറിയിച്ചു. എസ്.സി പ്രോമോട്ടര്‍ സുരേഷ് നന്ദി പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top