പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു തുടരും; പ്രഖ്യാപനം ഇന്ന്

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവ്ജ്യോത് സിംഗ് സിദ്ദു തുടരും. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുമുള്ള സിദ്ദുവിന്റെ രാജി ഹൈക്കമാന്‍ഡ് തള്ളിയ സാഹചര്യത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടാക്കും.

രാജിയില്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന ഏത് നടപടിയും അംഗീകരിക്കുമെന്ന് സിദ്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു തിരിച്ചെത്തുമെന്നതില്‍ സംശയമില്ല. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്താണ് സംസ്ഥാനത്തെ പിസിസി അധ്യക്ഷന്റെ കാര്യത്തിലെ ഹൈക്കമാന്റ് തീരുമാനം വ്യക്തമാക്കിയത്.

ഹൈക്കമാന്റ് നേതാക്കളുമായി സിദ്ദു വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിന്റെ രാജി തള്ളിക്കൊണ്ടുള്ള ഹൈക്കമാന്റ് പ്രഖ്യാപനം പുറത്തുവന്നത്.

 

 

Share news
error: Content is protected !!
Scroll to Top