പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യ തൊഴിലാളികള്‍ക്കായ് തെരച്ചില്‍ തുടരുന്നു

representaional

തിരൂര്‍: പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാന്‍, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍ പെട്ട് കടലില്‍ കാണാതായിരിക്കുന്നത്.

കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ്, കോസ്റ്റല്‍, മത്സ്യ ബന്ധന ബോട്ടുകള്‍ എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഉച്ചയോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെയാണ് പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞന്‍മ്മാരെ ബീരാന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍വെള്ള അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top