താനൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ് പിടിയില്‍

Untitled-1 copyതാനൂര്‍ : യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെ തിരൂരങ്ങാടി കൊളപ്പുറം വികെ പടി സ്വദേശി താഴെ കരിയാട്ടില്‍ നിസ്സാമുദ്ദി (19) നെയാണ് കസ്റ്റഡിയിലെടുത്തത്. അസ്വഭാവിക സാഹചര്യത്തില്‍ താനൂര്‍ ടൗണില്‍ ചുറ്റിത്തിരിയുകയായിരുന്നു യുവാവ്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ മുമ്പ് മോഷണ കേസില്‍ പ്രതിയായിട്ടുണ്ടെന്ന് വ്യക്തമായത്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ടയര്‍, ബാറ്ററികള്‍ തുടങ്ങിയവ മോഷ്ടിക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. എസ് ഐ രാധാകൃഷ്ണനും, സംഘവുമാണ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top