തിരൂര്‍: ഒന്നരവയസ്സുകാരന്റെ കാല്‍ മദ്യപിച്ചെത്തിയ പിതാവ് തല്ലിയൊടിച്ചു. ചെറിയമുണ്ടം ചെനപ്പുറം പൂച്ചേങ്ങല്‍ റിയാസിന്റെ മകന്‍ റസലി ഒന്നരവയസ്സുകാരനെയാണ് പിതാവ് അതിക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തിയ റിയാസ് റസലിനെയും തന്നെയും മര്‍ദ്ദിച്ചതായും, മകന്‍ റസലിന്റെ കാലിന്റെ എല്ല് പൊട്ടിയതായും ഭാര്യ സാബിറ പറഞ്ഞു. സാബിറ മലപ്പുറം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



