വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

facebook-testing-new-timeline-format-with-single-column-of-posts-updated--8395815038തൃശ്ശൂര്‍: ഭാര്യയുടെ അിറവോ സമമ്മതമോ ഇല്ലാതെ ഫോട്ടോയും, പേരും ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയ ഭര്‍ത്താവിനെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് രായംമരക്കാര്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് (48) ആണ് അറസ്റ്റിലായത്.

ഏറെ നാളായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയുടെ പേരിലാണ് വ്യാജ ഇ മെയില്‍ വിലാസം ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. ഭാര്യയുടെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമായി കൊടുക്കുകയും, സുഹൃത്തുക്കളും ബന്ധുക്കളുമായി സൗഹൃദം പുലര്‍ത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. തന്റെ പേരില്‍ ആരോ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായി ഭാര്യ നല്‍കിയ പരാതിയിലാണ് പോലീസ് അനേ്വഷണം നടത്തിയത്. പോലീസ് അനേ്വഷണം നടത്തിയതും ഭര്‍ത്താവ് റഷീദിനെ കണ്ടെത്തിയതും. കോടതിയില്‍ ഹാജരാക്കിയ റഷീദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

 

Share news
error: Content is protected !!
Scroll to Top