താനൂര്‍ ഗവ. കോളേജില്‍ നാലാം തവണയും എസ്എഫ്‌ഐക്ക് മിന്നും ജയം

താനൂര്‍: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാം തവണയും എസ്എഫ്‌ഐക്ക് വന്‍ വിജയം.

17 സീറ്റില്‍ 16 ഉം നേടിയാണ് എസ്എഫ്‌ഐ വിജയിച്ചത്. വിജയം ഉറപ്പിച്ച ശേഷം കോളജില്‍ നിന്ന് താനൂര്‍ നഗരത്തിലേക്ക് എസ്എഫ്‌ഐ പ്രകടനം നടത്തി. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വിജയം ആഘോഷിച്ചത്.

സിപിഐഎം നേതാക്കളായ ഷഫീഖ് പിലാത്തോട്ടത്തിൽ, അജയൻ പെരുവലത്ത്, ബഷീർ, സനീർ പി.എസ് എന്നിവരുടെ നേതൃത്വത്തിൽ എസ്എഫ്ഐയുടെ പ്രകടനത്തിന്  അഭിവാദ്യങ്ങൾ അർപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top