താനൂര്‍ : ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിവിനെ തിരൂര്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.. കൂട്ടായി ചുള്ളപ്പന്‍ പുരക്കല്‍ മനാഫാ30)ണ് പിടിയിലായത്. ശനിയാഴ്ച രാവിലെ താനൂര്‍ ബ്ലോക്ക് ഓഫീസ് പരിസരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്യ
വര്‍ഷങ്ങളായി കഞ്ചാവ് കച്ചവടം നടത്തിവരുന്ന മനാഫ് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. തമിഴ്‌നാട്ടിലെ കമ്പം തേനി മേഖലയില്‍ നിന്ന് ഏജന്റ്മാര്‍ വഴിയോ നേരിട്ടോ പോയി വാങ്ങികൊണ്ടുവരുന്ന കഞ്ചാവ് ചില്ലറപാക്കറ്റുകളാക്കി വില്‍പന നടത്തുകയാണ് ഇയാളുടെ പതിവ് താനൂര്‍, തിരൂര്‍ തീരദേശമേഖലയിലാണ് ഇയാള്‍ സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
എക്‌സൈസ് ഇന്‍സപെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫീസര്‍ കെഎസ് സുര്‍ജിത്ത്, സിഇഓമാരായ ബാബുരാജ്, യൂസഫലി മനോജന്‍, സ്മിത കെ , ഷീജ എന്നിവരും എക്‌സൈസ് സംഘത്തില്‍
ഉണ്ടായിരുന്നു.
മനാഫിനെ വടകര എന്‍ഡിപിഎസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു



