പരപ്പനങ്ങാടി : കൊടപ്പാളിയില്‍ റോഡിലേക്ക് കക്കൂസ് മാലിന്യം പമ്പു ചെയ്ത കെട്ടിട ഉടമയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കെട്ടിടത്തിന് മുന്നില്‍ റോഡിന് ചേര്‍ന്ന കിടക്കുന്ന ടാങ്കില്‍നിന്ന് റോഡിലേക്ക് പമ്പ് ചെയ്തു വിടുകയായിരുന്നു.
നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണിത് രാവിലെ മുതല്‍ ശുചീകരണപ്രവര്‍ത്തികള്‍ നടന്നുവരികയായിരുന്നു. വൈകീട്ട്് നോമ്പ് തുറയുടെ സമയത്ത് റോഡ് വിജനമായതോടെ മാലിന്യം റോഡിലേക്കും തൊട്ടടുത്ത പറമ്പിലേക്കും ഒഴുക്കിവിടുകയായിരുന്നു.
കഴി്ഞ്ഞ ദിവസം ഈ ടാങ്ക് പൊട്ടിയൊലിച്ച് കക്കുസ് മാലിന്യം പുറത്തേക്കൊഴുകിയിരുന്നു. ഈ വിവരം നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും വേണ്ട നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
കെട്ടിടഉടമക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്



