Section

malabari-logo-mobile

തനിമ നഷ്ടപ്പെടുത്താതെ ദേവധാറിന് പുതിയമുഖം ഒരുങ്ങുന്നു

HIGHLIGHTS : താനൂര്‍: ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പ...

താനൂര്‍: ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നു. അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദേവധാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുള്ളത് സര്‍ക്കാര്‍ ഏജന്‍സിയായ ‘കൈറ്റ്’ ആണ്.

ആവശ്യമായ ക്ലാസ് മുറികള്‍, ലൈബ്രറികള്‍, ലാബുകള്‍, ഓഡിറ്റോറിയം എന്നിവയ്ക്ക് പുറമെ മനോഹരമായ കളിക്കളങ്ങളും ഉദ്യാനങ്ങളും വിഭാവനം ചെയ്യുന്നതാണ് മാസ്റ്റര്‍പ്ലാന്‍. വൃക്ഷങ്ങള്‍ തനത് രീതിയില്‍ നട്ടുവളര്‍ത്താനുള്ള സംവിധാനങ്ങളും ഇതോടൊപ്പമുണ്ട്. പ്രദേശത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

sameeksha-malabarinews

മണ്ഡലത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ആദ്യത്തെ വിദ്യാലയമാണ് ദേവധാര്‍ . അക്കാദമിക് തലത്തിലും പശ്ചാത്തല വികസനത്തിലുമുള്ള മാറ്റമാണ് ഇത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളത്. സ്‌കൂളിന്റെ നിര്‍മാണ പ്രവൃത്തികള്‍  സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികളെടുക്കുമെന്ന് വി. അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!