നാടിനെ കണ്ണീരിലാഴ്ത്തി നൂര്‍ജഹാന്റെ മൃതദേഹം കബറടക്കി

DSC01160താനൂര്‍: ചെന്നൈയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരണപ്പെട്ട നിറമരുതൂര്‍ പള്ളിപ്പടി ലക്ഷം വീട് കോളനിയില്‍ മഞ്ഞപ്പറ്റ പറമ്പില്‍ ഹംസയുടെ മകള്‍ നൂര്‍ജഹാന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ച് മറവ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ആംബുലന്‍സ് മാര്‍ഗം വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് നാട്ടിലെത്തിച്ചത്. മൃതദേഹം ഒരു നോക്കു കാണാന്‍ പുലര്‍ച്ചയോടെ തന്നെ സ്ത്രീകളടക്കമുള്ളവര്‍ ലക്ഷം വീട് കോളനിയിലെ ഹംസയുടെ വീട്ടീലെത്തിയിരുന്നു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നിറമരുതൂര്‍ കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

vlcsnap-2013-09-26-12h18m11s204നെഞ്ചിലും കഴുത്തിലും ആഴത്തിലേറ്റ കുത്തുകളാണ് മരണത്തിനിടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് റഷീദിന് പുറമെ ഇയാളുടെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് റഫീക്കിനെ സഹായിച്ച സുഹത്തുക്കളാണ് പിടിയിലായത്.

 

നൂര്‍ജഹാന്റെ കൊലപാതകം 5 പേര്‍ പിടിയില്‍

Share news
error: Content is protected !!
Scroll to Top