Section

malabari-logo-mobile

കേരളം വികസനത്തില്‍ രണ്ടാമത്; ഗുജറാത്ത് പന്ത്രണ്ടാമത്

HIGHLIGHTS : വികസന കാര്യത്തില്‍ രാജ്യത്ത് കേരളത്തിന് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം ഗോവക്കാണ്. ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്താണ് ഉള്ളത്.

download (1)വികസന കാര്യത്തില്‍ രാജ്യത്ത് കേരളത്തിന് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം ഗോവക്കാണ്. ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്താണ് ഉള്ളത്. വികസനത്തിന്റെ അടിസ്ഥാനത്തില്‍ രഘുറാം രാജന്‍ കമ്മറ്റിയാണ് സംസ്ഥാനങ്ങളുടെ റാങ്കിങ് കണക്കാക്കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബീഹാറിന് പ്രത്യേക സാമ്പത്തിക പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന രഘുറാം രാജ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്തിന് പ്രതേ്യക പദവി നല്‍കണമെന്നത് ഭരണത്തിലിരിക്കുന്ന ജെഡിയു ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യമാണ്.

മദ്ധ്യപ്രദേശ്, ഒഡീഷ്യ, ഛത്തീസ്ഖഡ് തുടങ്ങി 7 സംസ്ഥാനങ്ങളും വളര്‍ച്ചാ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളായി രഘുറാം രാജന്‍ സമിതി കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമധികം വികസിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെ സമിതി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!