താനൂരില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ppതാനൂര്‍ : താനൂര്‍ ഒട്ടുംപ്പുറത്ത് കഴിഞ്ഞ ഞായറാഴ്ച വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആണ്ടിപാട്ട് ഇസ്മായിലിന്റെ മകന്‍ യൂസഫ് (25) ന്റെ മൃതദേഹം വള്ളം മറിഞ്ഞിടത്ത് നിന്ന് 4 കിലോമീറ്റര്‍ തെക്ക് മാറി നിര്‍ദ്ദിഷ്ട തുറമുഖത്തിനോട് ചേര്‍ന്നിടത്ത് ഇന്ന് രാവിലെ 8 മണിയോെട കണ്ടെത്തിയത്. ചെട്ടിപ്പടിയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

രണ്ട് ദിവസമായി തീരദേശ പോലീസും, പൊന്നാനി തുറമുഖ വകുപ്പും യൂസഫിനായി തെരച്ചില്‍ നടത്തി വരികയായിരുന്നു. ഭാര്യ ജുബേരിയ, 90 ദിവസം പ്രായമായ ഒരു കുട്ടിയുമുണ്ട്.

ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് മല്‍സ്യ ബന്ധനത്തിനായി യൂസഫുള്‍പ്പെടെ അഞ്ചംഗ സംഘം പുറപ്പെട്ടത്. കടലിലേക്ക് പ്രവേശിച്ച ഉടന്‍ തന്നെ ശക്തമായ തിരമാലകളില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ ആലപ്പുഴ സ്വദേശി ഫസ്‌കറിന്റെ മകന്‍ ബെന്നി (48) മരണപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ഫ്രാന്‍സിസ്, ജോസഫ്, താനൂര്‍ ഒട്ടുംപുറം സ്വദേശി ശ്യാം കുമാര്‍ എന്നിവര്‍ രക്ഷപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top