ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം രണ്ടാം ദിവസത്തിലേക്ക്

images (1)തിരു : ഡോക്ടര്‍മാര്‍ നടത്തിവരുന്ന നിസ്സഹകരണ സമരം രണ്ടാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നടപടികള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ സമരം നടന്നത്തുന്നതെങ്കിലും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടില്ല. അതേസമയം ഡോക്ടര്‍മാരുമായി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.

അതേസമയം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടില്ലെങ്കിലും അധികസമയം ജോലി ചെയ്യാന്‍ തയ്യാറാകില്ലെന്ന് കെ ജി എം ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിതസമയം മാത്രമേ ജോലി ചെയ്യൂ എന്നും ഇവര്‍ വ്യക്തമാക്കി.

ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളം നിഷേധിച്ചാല്‍ സമരത്തിന്റെ രൂപം മാറ്റുമെന്ന് കെ ജി എം ഒ എ അറിയിച്ചു.

ജനറല്‍, ജില്ലാ ആശുപത്രികളിലെ സ്‌പെഷിലിസ്റ്റ് ഡോക്ടര്‍മാരെ പുതിയ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന തീരുമാനം പിന്‍വലിക്കുക, രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവരെ രാവിലെയും ജോലി നോക്കണമെന്നുള്ള ഉത്തരവ് പിന്‍വലിക്കുക, ആശുപത്രികളില്‍ ഗുണമേന്മയുള്ള അവശ്യമരുന്നുകളുടെ ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top