Section

malabari-logo-mobile

താനൂരില്‍ പോരാട്ടത്തിന്റെ പുതുവര്‍ഷം തീര്‍ക്കുന്നു

HIGHLIGHTS : താനൂര്‍:പൗരത്വത്തിന്റെ പേരില്‍ രാജ്യമാകെ കത്തിനില്‍ക്കുന്ന അവസരത്തില്‍ പുതുവര്‍ഷ പിറവിയില്‍ താനൂരില്‍ പോരാട്ടത്തിന്റെ പുതുവര്‍ഷം തീര്‍ക്കാനൊരുങ്ങുക...

താനൂര്‍:പൗരത്വത്തിന്റെ പേരില്‍ രാജ്യമാകെ കത്തിനില്‍ക്കുന്ന അവസരത്തില്‍ പുതുവര്‍ഷ പിറവിയില്‍ താനൂരില്‍ പോരാട്ടത്തിന്റെ പുതുവര്‍ഷം തീര്‍ക്കാനൊരുങ്ങുകയാണ് സി.പി.എം. എന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് (ചൊവ്വ) ‘സ്ട്രകിള്‍ ഇന്ത്യ അറ്റ് മിഡ്‌നൈറ്റ് ‘എന്ന പേരില്‍ നടത്തുന്ന പരിപാടി വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് ജനുവരി 1 ന് പുലര്‍ച്ചെ 1 മണിക്ക് സമാപിക്കും.

sameeksha-malabarinews

വി.അബ്ദുറഹിമാന്‍ എം.എല്‍.എ, സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍, അനില്‍ ചേലേമ്പ്ര ,എം.എസ്.മോഹനന്‍, എന്നിവരും ഗായകരായ ഫിറോസ് ബാബു, ആബിദ റഹ്മാന്‍, സരിത റഹ്മാന്‍, യൂസഫ് താനൂര്‍, കാഥികന്‍ തൃക്കുളം കൃഷ്ണന്‍ കുട്ടി, ചിത്രകാരന്മാരായ അരിയല്ലൂര്‍ സുബ്രമണ്യന്‍, പി.പി.ലക്ഷമണന്‍, മുന്‍ സന്തോഷ് ട്രോഫി കേരള താരം ഉസ്മാന്‍ കണ്ണം ന്തളി, തുടങ്ങി സാഹിത്യ, കലാകാരന്മാര്‍ എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ വി.അബ്ദുറസാഖ്, കെ.ടി.ശശി, പി.പി.സൈതു, സി.പി.അശോകന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!