പുതുവത്സരാഘോഷം അതിരുവിടരുത്; മുന്നറിയിപ്പും,ആശംസകളുമായി പൊലീസ്

മലപ്പുറം: പുതുവത്സരാഷോഷത്തില്‍ കര്‍ശന പരിശോധനയും നടപടികളുമായി പൊലീസ്. ഇതിന്റെ ഭാഗമായി 31-12-2019 തിയ്യതി രാത്രി 10.00 മണിക്ക് ശേഷം പൊതു സ്ഥലത്ത് മൈക്ക് ഉപയോഗിച്ച് യാതൊരു ആഘോഷവും അനുവദിക്കുന്നതല്ല. കരിമരുന്ന്,സ്‌ഫോടകവസ്തുക്കള്‍ കര്‍ശനമായും നിരോധിച്ചിരിക്കുന്നു.

അമിത വേഗതയിലും പൊതുജന സൈ്വരതക്ക് ഭംഗം വരുത്തുന്ന ശബ്ദത്തോടെയും മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശകതമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍ കര്‍ശനമായി പരിശോധിക്കുന്നതാണ്.

രാത്രി 10.00 മണിക്ക് ശേഷം പൊതുനിരത്തുകളില്‍ DJ പാര്‍ട്ടി ആഘോഷങ്ങള്‍ അനുവദിക്കുന്നതല്ല.

നടപടികളുമായി ഏവരും പൂര്‍ണ്ണമായും സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു .

എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേര്‍ന്നാണ് പൊലീസിന്റെ നടപടിക്രമങ്ങള്‍ അവസാനിക്കുന്നത്.

Share news
error: Content is protected !!
Scroll to Top