താനൂര്‍: മലപ്പുറം ഡിസിസി അംഗമടക്കം നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നു. ഡിസിസി അംഗം പിടി ഉണ്ണിയും ഒരു വിഭാഗം പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസ്സ് വിടുന്നത്. പാര്‍ട്ടിയുടെ ദേശീയ നയങ്ങളിലും നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജി.
രാജിക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിനായി ഇന്ന് തിരൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ആര്‍എസ്‌പി (താമരാക്ഷന്‍) വിഭാഗത്തിലേക്കാണ് ഇവര്‍ പോകുന്നതെന്നാണ് സൂചന.
സര്‍ക്കിള്‍ കോ ഓപറേറ്റീവ് യൂണിയന്‍ അംഗം ജില്ല അഡ്വവൈസറി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




