ഉത്തര്‍പ്രദേശില്‍ യുവതിയെ തോക്കുചൂണ്ടി കൂട്ട ബലാത്സംഗം ചെയ്‌തു.

Untitled-1 copyമീററ്റ്‌: ഉത്തര്‍പ്രദേശിലെ മീററ്റിനടുത്തെ ദൗറാലയില്‍ 22 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതായി പരാതി. നാലുപേര്‍ ചേര്‍ന്നാണ്‌ യുവതിയെ തട്ടിക്കൊണ്ടുപോയത്‌. ക്രിസ്‌മസ്‌ ദിനത്തിലാണ്‌ സംഭവം നടന്നത്‌.

ദൗറായിലെ വനത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക്‌ നാലകുപേര്‍ ചേര്‍ന്ന്‌ യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ തടവില്‍വെച്ച്‌ പീഡിപ്പിച്ച യുവതിയെ പിറ്റേ ദിവസമാണ്‌ വിട്ടയച്ചത്‌.

പീഡനവിവരം പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെയുള്‍പ്പെടെ കൊന്നുകളയുമെന്ന്‌ യുവാക്കള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായി യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. അതെസമയം പ്രതികള്‍ യുവതിയുടെ അതെ ഗ്രാമാസികളാണെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top