താനൂര്‍ സിഐക്ക് കോവിഡ് സ്ഥിരീകരിച്ചു: 12 പോലീസുകാര്‍ ക്വാന്റൈനില്‍

താനൂര്‍:  താനൂര്‍ പോലീസ് സ്‌റ്റേഷനിലെ സിഐക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം വയോധികയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ലോറി ഡ്രൈവറെ താനൂര്‍ സിഐ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു ഇയാള്‍ക്ക് കഴിഞ്ഞ മാസം 27ാംതിയ്യതിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് കഴിഞ്ഞയാഴ്ച ഇയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയ വിവരം പുറത്തുവന്നു. അന്നുമുതല്‍ എസ് ഐയും ഒമ്പത് പോലീസുകാരും ക്വാറന്റൈനില്‍ ആയിരുന്നു.

ഇതേ തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സി ഐ യുമായി അടുത്ത് സമ്പര്‍ക്കത്തിലുണ്ടായിരുന്ന പന്ത്രണ്ടോളം പോലീസ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.

താനൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ഏറെ ശക്തമായി ഇടപെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top