Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; കോവിഡ് മാനദണ്ഡം പാലിക്കാത്തതിന്റെ പേരില്‍ കെട്ടിട ഉടമയടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

HIGHLIGHTS : പരപ്പനങ്ങാടി പരപ്പനങ്ങാടി പാലത്തിങ്ങല്‍ മുറിക്കലില്‍ വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ കോവിഡ് മാനദണ്ഡങ്ങള്...

പരപ്പനങ്ങാടി പരപ്പനങ്ങാടി പാലത്തിങ്ങല്‍ മുറിക്കലില്‍ വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകളെ താമസിപ്പിച്ചു എന്ന പാരാതിയില്‍ കെട്ടിട ഉടമയടക്കം രണ്ട് പേര്‍ക്കെതിരെ കേസ്.
മഹാരാഷ്ട്രയില്‍ നിന്നും ആളുകളെ കേരളത്തില്‍ ബേക്കറി ജോലിക്കെത്തിച്ച ബേക്കറി ഉടമ പരപ്പനങ്ങാടി സ്വദേശി മുജീബ് റഹ്മാനെതിരെയും, ഇവര്‍ക്ക് താമസ സൗകര്യമൊരുക്കിയ പാലത്തിങ്ങല്‍ മുറിക്കില്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ കെ.കെ സമദിനെതിരെയും ആണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് മഹാരാഷ്ട്ര സ്വദേശിയായ അക്ഷയ് രമേഷ് ഹേമി(28) ഇവിടെ വെച്ച് മരിച്ചത്. തുടര്‍ന്ന് പോലീസും ട്രോമോകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമെ ഇയാളുടെ മരണകാരണം എന്താണെന്ന് വ്യക്തമാകു.

sameeksha-malabarinews

സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകനായ അഫ്താബ് ഓണ്‍ലൈന്‍ മുഖാന്തിരം മലപ്പുറം എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഇതരസംസ്ഥാന തൊഴിലാളികളെ വാടകകെട്ടിടം ക്വാറന്റൈന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിപ്പിച്ചു എന്നാണ് പരാതി.

നാലു ദിവസം മുന്‍പാണ് പെരുവള്ളൂര്‍ പറമ്പില്‍പീടികയിലുള്ള ചപ്പാത്തികമ്പനിയില്‍ ജോലിക്കായി 16 പേരെ കേരളത്തിലെത്തിച്ചത്. ഇവര്‍ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്.

എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇതരസംസ്ഥാന തൊഴിലാളി താമസിപ്പിച്ചെതെന്നും, നേരത്തെ ഈ കെട്ടിടം നഗരസഭ തന്നെ ക്വാറന്റൈന്‍ സെന്ററാക്കിയിരുന്നുവെന്നും കെകെ സമദ് മലബാറിന്യൂസിനോട് പറഞ്ഞു. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും സമദ് ആരോപിച്ചു.

എന്നാല്‍ പരപ്പനങ്ങാടി നഗരസഭയില്‍ നിലവില്‍ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി ജയകുമാര്‍ അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!