മലപ്പുറം കാളികാവ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ ജീവനക്കാരന് കോവിഡ്: മുഴവന്‍ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍

മലപ്പുറം : കാളികാവ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഈ ഓഫീസിലെ മുഴവന്‍ ജീവനക്കാരോടും ക്വാറന്റൈയിനില്‍ പോകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. വണ്ടൂരിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

നിലമ്പൂര്‍ സ്വദേശിയായ ഈ ഉദ്യോഗസ്ഥന് പനിയെ തുടര്‍ന്ന് നാല് ദിവസം മുന്‍പ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയനാകുകയായിരുന്നു. സാമ്പിള്‍ നല്‍കിയ ശേഷം ഇയാള്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ പരിശോധന ഫലം പുറത്ത് വന്നത്. ഫലം പോസിറ്റീവ് ആയതോടെ ഓഫീസിലുള്ള മുഴവന്‍ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവിശ്യപ്പെട്ടിരിക്കുന്നത്.
16 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തുവരുന്നത് . മറ്റു ഓഫീസുകളില്‍ നിന്നും ജീവനക്കാരെ ഇവിടേക്ക് താല്‍ക്കാലികമായി നിയമിക്കുമെന്നാണ് സൂചന.

ഇന്ന് വൈകീട്ടോടെ നിലമ്പൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി റെയിഞ്ച് ഓഫീസ് അണുനശീകരണം നടത്തി.

കോവിഡ് കാലത്തും നിരവധി വലിയ മയക്കുമരുന്ന് കേസുകള്‍ ഈ ഓഫീസില്‍ കണ്ടെടുത്തിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •