താനൂരില്‍ ആണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

താനൂര്‍ : പന്ത്രണ്ടുവയസ്സുകാരനായ ആണ്‍കുട്ടിയെ ലൈംഗികപീഢനത്തിനിരയാക്കിയ കേസില്‍ താനൂര്‍ സ്വദേശി അറസ്റ്റില്‍. താനൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന ഇസ്മായിലിനെ(24)യാണ് ശനിയാഴ്ച താനൂര്‍ പോലീസ് അറസ്റ്റ് ചെ്‌യ്തത്.

നാല് ദിവസം മുന്‍പ് ഈ കുട്ടിയെ കാണാതായിരുന്നു. തൂടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മഞ്ചേരിയില്‍വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്തതില്‍ നിന്നാണ് പീഡനവിവരം പുറത്തുവന്നത്. കുട്ടിയെ ഇയാള്‍ താനൂര്‍, അഞ്ചുടി, താനാളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇസ്മായിലിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top