ബഹ്‌റൈനെയും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ്

മനാമ: ബഹ്‌റൈനും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ഇൗ പുതിയ സര്‍വീസ് ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

തിങ്കള്‍, ശനി ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. ബഹ്‌റൈനില്‍ നിന്ന് രാവിലെ 10.10 ന് പുറപ്പെട്ട് 11.10 ന് കുവൈത്തില്‍ എത്തും. അവിടെ നിന്ന് ഉച്ചക്ക് 12.10 ന് പുറപ്പെട്ട് വൈകിട്ട് 7.10 ന് കണ്ണൂരിലെത്തും. മടക്ക വിമാനം രാവിലെ 7.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ബഹ്‌റൈന്‍ സമയം 9.10 ന് ബഹ്‌റൈനില്‍ എത്തും.

ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 26 വരെയാണ് ആദ്യഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തത്.

Share news
error: Content is protected !!
Scroll to Top