ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: രജനീകാന്ത്

ചെന്നൈ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജനികാന്തിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപമുണ്ടായി മത്സരിക്കുമന്നെ അഭ്യൂഹത്തിന് അവസാനമായി.

ഇത്തവണ മത്സരിക്കാനില്ലെന്നും ഒരു പാര്‍ട്ടി പ്രചാരണത്തിനും തന്റെ ചിത്രമോ സംഘടനയുടെ ലോഗോയോ ഉപയോഗക്കരുതെന്നും അദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കാനില്ലെന്ന് അദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. നിലവില്‍ പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തെ പ്രധാന ജനകീയ വിഷയങ്ങളില്‍ ശ്രദ്ധിച്ചാണ്. എന്നാല്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരിക്കുന്നു.

Share news
error: Content is protected !!
Scroll to Top