കാശ്മീരില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് നാടെങ്ങും ഐക്യദാര്‍ഢ്യം

പരപ്പനങ്ങാടി: കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് പരപ്പനങ്ങാടി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ ദീപം തെളിയിച്ച് ആദരാഞ്ജലികളര്‍പ്പിച്ചു. പരപ്പനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ പോലീസ് സേനാംഗങ്ങള്‍ ധീര സൈനികര്‍ക്ക് സല്യൂട്ട് നല്‍കി പുഷ്പാര്‍ച്ചന നടത്തി. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, ട്രോമാകെയര്‍ യൂണിറ്റംഗങ്ങള്‍, പരപ്പനങ്ങാടി നഗരസഭ ,വള്ളിക്കുന്ന് പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് പുറമേ പൊതുജനങ്ങളും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പരപ്പനങ്ങാടി എസ് ഐ കെ ആര്‍ രഞ്ജിത് സൈനികരെ അനുസ്മരിച്ചു.
താനൂരില്‍ എംഎല്‍എ വി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ എന്റെ താനൂര്‍ ആണ് ഐക്യദാര്‍ഡ്യദീപം തെളിയിക്കല്‍ നടത്തിയത്.
ചെമ്മാട് നടന്ന പരിപാടി പികെ അബ്ദുറബ്ബ് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top