Section

malabari-logo-mobile

താനൂര്‍ ബോട്ട് അപകടം; അന്വേഷണസംഘം തെളിവെടുപ്പ്ആരംഭിച്ചു

HIGHLIGHTS : Tanur boat accident; The investigation team has started gathering evidence

താനൂര്‍: പൂരപ്പുഴ ബോട്ട് അപകടത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് സംഘം തെളിവെടുപ്പ് തുടങ്ങി. 22 പേര്‍ മരിച്ച അപകടത്തില്‍ ബോട്ടുടമ പി നാസറും ജീവനക്കാരും സഹായികളുമായ 10 പേരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്.

രണ്ടു ഘട്ടങ്ങളിലായി അഞ്ച് പേരെവീതമാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ അപകടം നടന്ന പൂരപ്പുഴയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് അന്വേഷണം നടത്തുന്നത്.

sameeksha-malabarinews

കൂടുതല്‍ വിവര ശേഖരണത്തിന് ഇവരുടെ ആവശ്യപ്രകാരമാണ് മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയത്. നാല് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതാ പൊലീസ് ഉള്‍പ്പെടുന്നതാണ് അന്വേഷകസംഘം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!