HIGHLIGHTS : EK Ayamu Trust Award to Nilambur Ayesha
നിലമ്പൂര്‍: നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഇ കെ അയമു സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം നിലമ്പൂര്‍ ആയിഷയ്ക്ക്. എം എം നാരായണന്‍, പ്രൊഫ. ടി എ ഉഷാകുമാരി, കോട്ടക്കല്‍ മുരളി എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
നാടകരംഗത്തേക്ക് വരാന്‍ സ്ത്രീകള്‍ മടിച്ച കാലത്ത് ധീരമായി കടന്നുവന്ന പോരാളിയാണ് നിലമ്പൂര്‍ ആയിഷയെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇ കെ അയമു ട്രസ്റ്റ് ഭാരവാഹികളായ ഇ പത്മാക്ഷന്‍, കരീം പുളിയംങ്കല്ല് എന്നിവരടങ്ങുന്ന ട്രസ്റ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു