Section

malabari-logo-mobile

സമൂഹ വ്യാപന സാധ്യത: താനൂരില്‍ കടലോരത്തെ ഇരിപ്പിടങ്ങള്‍ പൊളിക്കാനുള്ള നഗരസഭാ തീരുമാനം തടഞ്ഞു

HIGHLIGHTS : A section blocked the decision of the Municipal Council to demolish the tented seats on the coast of Tanur. താനൂരിന്റെ തീരദേശത്ത് കൂടാരങ്ങള്‍ കെട്ട...

താനൂര്‍: ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന താനൂരിന്റെ തീരദേശത്ത് കൂടാരങ്ങള്‍ കെട്ടിയുള്ള ഇരിപ്പിടങ്ങള്‍ പൊളിക്കാനുള്ള നഗരസഭാ തീരുമാനം ഒരു വിഭാഗം തടഞ്ഞു.

കോവിഡ് 19 വ്യാപനം തടയുന്നതിനായി ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ കൂടുന്ന കൂടാരങ്ങള്‍ പൊളിച്ചുമാറ്റാന്‍ താനൂര്‍ പോലീസ് രേഖാമൂലം മുനിസിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള തൊഴിലാളികളും, ജെ.സി.ബി അടക്കമുള്ള സജ്ജീകരണങ്ങളുമായി എത്തിയപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ അത് തടസ്സപ്പെടുത്തിയത്.

sameeksha-malabarinews

വലകളും മറ്റും സൂക്ഷിക്കാനുള്ള സ്ഥലമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു കൂടാരത്തിലും വലയില്ലെന്ന് പോലീസ് പറയുന്നു.

കുടിലുകള്‍ പൊളിച്ചു മാറ്റേണ്ടത് നഗരസഭയാണെന്നും അതിനായി സംരക്ഷണം കൊടുക്കാന്‍ 9 മണിയോടുകൂടി താനൂര്‍ പോലീസ് എത്തിയെന്നും നഗരസഭ ഇതില്‍ നിന്ന് പിന്മാറിയതോടെ കൂടി തങ്ങളും തിരിച്ചുപോയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഹാര്‍ബര്‍ മുതല്‍ ഒട്ടുംപുറം വരെയാണ് ഇത്തരത്തിലുള്ള കുടിലുകളുള്ളത്. മുന്‍പ് ഒട്ടേറെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഈ പ്രദേശങ്ങളില്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ കൊടിതോരണങ്ങളടക്കം പാടില്ലെന്ന് സമാധാന കമ്മിറ്റിയുടെ തീരുമാനം നിലനിന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!