Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കോവിഡ് ചികിത്സ കഴിഞ്ഞ വൃദ്ധയെ തെരുവിലിറക്കിവിടാന്‍ ശ്രമം

HIGHLIGHTS : Attempt to evict an old woman who had undergone covid 19 treatment in Parappanangadi കോവിഡ് ചികിത്സ കഴിഞ്ഞ തമിഴ്‌നാട് സ്വദേശിനിയായ വൃദ്ധയെ തെരുവില്...

ഹംസ കടവത്ത്

പരപ്പനങ്ങാടി: കോവിഡ് ചികിത്സ കഴിഞ്ഞ തമിഴ്‌നാട് സ്വദേശിനിയായ വൃദ്ധയെ തെരുവില്‍ ഇറക്കിവിടാനുള്ള നീക്കം എതിര്‍പ്പിനിടയാക്കി. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് പിറകില്‍ നിന്നാണ് ഇവരെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സക് കൊണ്ടുപോയത്. ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇന്നെലെ ഇവര്‍ തമ്പടിച്ച തെരുവില്‍ ഇറക്കിവിടാന്‍ ശ്രമമുണ്ടായത് .

sameeksha-malabarinews

കോവിഡ് ഫലം നെഗറ്റീവായവരും പതിനാലു ദിവസം വീണ്ടും ഹോംേകാറന്റയിനില്‍ കഴിയണമെന്നും സാമൂഹ്യ സമ്പര്‍ക്കമുണ്ടാകരതെന്നും കണിശമായി നിര്‍ദേശിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ ചികിസ കഴിഞ്ഞ വൃദ്ധയെ തെരുവിലിറക്കി വിടാന്‍ നടത്തിയ നീക്കം ശക്തമായ പ്രതിഷേധത്തിനിടയാക്കി.

അതെസമയം 108 ആമ്പുലന്‍സ് ജീവനക്കാര്‍ക്ക് എവിടെ നിന്നാണോ രോഗികളെ എടുത്തു കൊണ്ടുവന്നത് ഫലം നെഗറ്റീവായാല്‍ അവിടെ എത്തിക്കുക എന്നതാണ് ദൗത്യമെന്നും എതിര്‍പ്പിനെ തുടര്‍ന്ന് ഇവരെ തെരുവിലിറക്കാതെ ആംബുലന്‍സ് തിരികെ കൊണ്ടുപോയിട്ടുണ്ടന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

എവിടെ ഇറക്കണമെന്ന ആശയകുഴപ്പെത്തെ തുടര്‍ന്നാണ് ഇവരെ ആംബുലന്‍സ് ജീവനക്കാര്‍ തെരുവില്‍ ഇറക്കാന്‍ ശ്രമം നടത്തിയെതെന്നും സംഭവം അറിഞ്ഞയുടന്‍ ഇടപെട്ട് ഇവരെ കോട്ടക്കലിലെ സുരക്ഷിതേകന്ദ്രേത്തിലേക് മാറ്റിയതായും നഗരസഭ ഉപാദ്ധ്യക്ഷന്‍ എ. ച്ച് ഹനീഫ അറിയിച്ചു. യാചകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചോള്‍ കൂട്ടത്തിലുള്ള മറ്റുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റമെന്നും ടൗണിലെ വ്യാപാരികളെയും ജീവനക്കാരെയും പരിശോധനക് വിധേയമാക്കുമെന്നും മുന്‍സിപ്പല്‍ അധികൃതര്‍ അന്ന് പറഞ്ഞിരുന്നെങ്കിലും അക്കാര്യങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. പരപ്പനങ്ങാടി റെയില്‍വെവേ സ്‌റ്റേഷന് പിറകില്‍ ഇപ്പോഴും യാചകര്‍ അലഞ്ഞ് നടക്കുന്നുണ്ട്. അതിനിടെ കോവിഡ് പോസിറ്റീവായ നെടുവയിലെ ആരോഗ്യ പ്രവര്‍ത്തകന്റെ ഫലം നെഗറ്റീവായെങ്കിലും ഇയാളുടെ ബന്ധുവിന്റെ ഫലം പോസിറ്റി വായതോടെ ചെട്ടിപ്പടി മേഖലയില്‍ വീണ്ടും ജാഗ്രത പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!