ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ

ആലുവ: സമ്പര്‍ക്ക ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളത്തും ആലുവയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി. ആലുവയിലെ സ്ഥിതി ഏറെ ഗുരുതരമാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ആലുവ മുനിസിപ്പാലിറ്റി, ചെങ്ങമനാട്, കരുമാലൂര്‍,കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര,എടത്തല, കീഴ്മാട് തുടങ്ങിയ പഞ്ചായത്തുകളിലാണ് നിയന്ത്രണം.

നിയന്ത്രണം ഇന്ന് രാത്രി 12 മണിമുതല്‍ നടപ്പിലാക്കും. അതെസമയം ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ 9 വരെയും കടകള്‍ രാവിലെ 10 മുതല്‍ രണ്ടുവരെ മാത്രമെ തുറക്കു.

Share news
error: Content is protected !!
Scroll to Top