തിരൂരില്‍ നിയന്ത്രണം വിട്ട ഓട്ടോ അപകട പരമ്പര സൃഷ്ടിച്ചു

tirurതിരൂര്‍: അമിതവേഗതയെ തുടര്‍ന്ന്‌ നിയന്ത്രണം വിട്ട ഓട്ടോ അപകട പരമ്പര സൃഷ്ടിച്ചു. തെക്കുമുറിയില്‍ ബുധനാഴ്‌ച വൈകീട്ടാണ്‌ സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോയിലും രണ്ട്‌ ബൈക്കുകളിലും ഇടിച്ച ഓട്ടോ സമീപത്തെ ഇലക്രട്രിക്‌ പോസ്‌റ്റില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു.

ഇടിയെ തുടര്‍ന്ന്‌ പോസ്‌റ്റ്‌ തകര്‍ന്നെങ്കിലും മുറിഞ്ഞ്‌ വീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു

Share news
error: Content is protected !!
Scroll to Top