സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായരെ കസ്റ്റഡി തടവുകാരന്‍ കടന്നു പിടിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സിജെഎം കോടതിയില്‍ വെച്ചാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. വഞ്ചിയൂര്‍ പോലീസിനാണ് അന്വേഷണ ചുമതല.
രാവിലെ പതിനൊന്നരയോടെ കോടതിയില്‍ ഹാജരായി പുറത്തേക്ക് വരികയായിരുന്ന സരിതയെ സതീഷ് എന്ന തടവുകാരനാണ് കടന്നു പിടിച്ചത്. സരിതയുടെ പരാതിയെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




