താനൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

താനൂർ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ലോറിക്കിടയിൽപ്പെട്ട് തീപിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സ്കൂൾ പടിക്ക് സമീപം വെച്ചാണ് അപകടം.

ഇടിയിൽ ലോറിക്കടിയിൽപ്പെട്ട് പോവുകയായിരുന്നു ബൈക്ക്.നിയന്ത്രണം വിട്ട ലോറി സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ലോറിക്കിടയിൽപ്പെട്ട ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് ലോറിയുടെ അടിഭാഗത്തും തീ പിടിച്ചു.

ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്. അപ്പോഴേക്കും ബൈക്ക് യാത്രികന് മനസിലാകാത്ത വിധത്തിൽ പൊള്ളലേറ്റിരുന്നു.

Share news
error: Content is protected !!
Scroll to Top