തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല; ഭാര്യയെയും മകനെയും ഗൃഹനാഥന്‍ വെട്ടിക്കൊലപ്പെടുത്തി ; മരുമകള്‍ ഗുരുതരാവസ്ഥയില്‍

കൃഷ്ണഗിരി: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലക്കാരനായ സുഭാഷ് (25), അമ്മ കണ്ണമ്മാള്‍ (65) എന്നിവരാണ് മരിച്ചത്.

കൃഷ്ണഗിരി ജില്ലയിലെ ഗ്രാമത്തില്‍ ഇന്നു രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. സുഭാഷിന്റെ ഭാര്യ ഗുരുതരപരുക്കുകളോടെ ചികില്‍സയിലാണ്. സുഭാഷിന്റെ അച്ഛന്‍ ദണ്ഡപാണിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

3 മാസം മുമ്പാണ് സുഭാഷ് അന്യ ജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയതത്. ഒപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയേയാണ് സുഭാഷ് വിവാഹം ചെയ്തത്. പെണ്‍കുട്ടി താഴ്ന്ന ജാതിയില്‍പ്പെട്ടതായതിനാല്‍ തുടക്കം മുതല്‍ ദണ്ഡപാണി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അമ്മ കണ്ണമ്മാളും മുത്തശിയും സുഭാഷിനെ പിന്തുണച്ചു. ഇതോടെ അച്ഛന്റെ എതിര്‍പ്പ് മറികടന്ന് സുഭാഷ് പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു. സുഭാഷ് ഭാര്യയോടൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

വിവാഹശേഷം ആദ്യമായി ഇന്നലെയാണ് സുഭാഷും ഭാര്യ അനുഷയും സ്വന്തം വീട്ടില്‍ എത്തുന്നത്. ദണ്ഡപാണിയുടെ എതിര്‍പ്പ് മറികടന്ന് ഇന്നലെ രാത്രി സുഭാഷ് ഭാര്യയോടൊപ്പം സ്വന്തം വീട്ടില്‍ തങ്ങി. ഉറങ്ങിക്കിടക്കുകയായിരുന്ന സുഭാഷിനെ പുലര്‍ച്ചയോടെ വിളിച്ചുണര്‍ത്തി ദണ്ഡപാണി വെട്ടുകയായിരുന്നു. സുഭാഷിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയതായിരുന്നു കണ്ണമ്മാള്‍. ദണ്ഡപാണിയെ തടയാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കണ്ണമ്മാളിന് വെട്ടേറ്റത്. ഇരുവരും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ സുഭാഷിന്റെ ഭാര്യയ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

 

Share news
error: Content is protected !!
Scroll to Top