നവജാത ശിശുവിനുള്ള പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ച: അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കൊച്ചിയില്‍ നവജാത ശിശുവിന് എടുത്ത പ്രതിരോധ കുത്തിവെയ്പ്പില്‍ വീഴ്ച്ച സംഭവിച്ചതായി പരാതി. 7 ദിവസത്തിന് ശേഷം നല്‍കേണ്ട കുത്തിവെയ്പ്പിന് പകരം കുഞ്ഞിന് നല്‍കിയത് ഒരു മാസം കഴിഞ്ഞു നല്‍കേണ്ട കുത്തിവയ്പ്പാണ്. ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വീഴ്ച്ച സംഭവിച്ചത്.

പാലാരിവട്ടം സ്വദേശികളായ ദമ്പത്തികളുടെ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറിയെടുത്തത്. വാക്‌സിനേഷന്‍ ഷീറ്റില്‍ നിന്നാണ് കുത്തിവെയ്പ്പ് മാറിയപോയ വിവരം കുടുംബം അറിഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് സംഭവിച്ച പിഴവ് കൂടുതല്‍ വ്യക്തമായി.

ചികിത്സ പിഴവിനെതിരെ കുടുംബം ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കി . വിശദമായ അന്വേഷണം നടത്തി വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top