താനാളൂര്‍ പഞ്ചായത്ത് ഓഫീസ് ഇരട്ടപൂട്ടിട്ടു.

താനാളൂര്‍ പഞ്ചായത്തിന് അജ്ഞാതന്‍ ഇരട്ടപൂട്ടിട്ടു പൂട്ടി. പോലീസെത്തി പൂട്ട് തകര്‍ത്തശേഷമാണ് മണിക്കൂറൂകള്‍ക്ക് ശേഷം ജീവനക്കാരും ആളുകളും അകത്തു കയറിയത്.

ബുധനാഴ്ച രാവിലെ പഞ്ചായത്ത് തുറക്കാനെത്തിയ ജീവനക്കാരാണ് പഞ്ചായത്ത് ഓഫീസിന് ഇരട്ടപൂട്ടിട്ടിരിക്കുന്നത് കണ്ടത്. പുറത്തുനിന്ന് പൂട്ടിട്ടത്തിന് പുറമെയാണ് അകത്തു നിന്നും പൂട്ടിട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയിലാകാം ഇത് ചെയ്തതെന്നാണ് നിഗമനം.

12 മണിയോടെ സ്ഥലത്തെത്തിയ പോലീസ് പൂട്ട് പൊളിക്കുന്നതുവരെ ജീവനക്കാരും പൊതുജനങ്ങളും അകത്തു പ്രവേശിക്കാനാകാതെ ബുദ്ധിമുട്ടി. അവിശ്വാസ പ്രമേയ ചര്‍ച്ച അലങ്കോലമാക്കാന്‍ നടത്തിയ അക്രമത്തിന്റെ ഭാഗമായാണ് പൂട്ടിടല്‍ എന്നും പറയുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top