വിവാദ രംഗങ്ങളില്ല; നസ്രിയ പരാതി പിന്‍വലിച്ചു

Nazriyaചെന്നൈ: മറ്റൊരാളെ ഉപയോഗിച്ച് സെക്‌സിയായ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിനെതിരെ നടി നസ്രിയ നസീം നല്‍കിയ പരാതി പിന്‍വലിച്ചു. നെയ്യാണ്ടിയുടെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെയാണ് നസ്രിയ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന നെയ്യാണ്ടി എന്ന ചിത്രത്തില്‍ വിവാദരംഗങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഉറപ്പിനെ തുടര്‍ന്നാണ് നസ്രിയ കേസ് പിന്‍വലിച്ചത്.
നെയ്യാണ്ടിയില്‍ ധനുഷിനൊപ്പം അഭിനയിച്ച ഗാനരംഗമാണ് വിവാദമായിരിക്കുന്നത്. നസ്രിയ അറിഞ്ഞുകൊണ്ടു തന്നെയാണ് വിവാദരംഗം ഡ്യൂപ്പിനെ വെച്ച് ഷൂട്ട് ചെയ്‌തെന്ന് ചിത്രിത്തിന്റെ സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗാനരംഗം എഡിറ്റ് ചെയ്യുമ്പോള്‍ ഒരു സീന്‍ കൂടി ഉണ്ടായിരുന്നെങ്ങില്‍ നന്നായിരുന്ന എന്ന് കരുതി നസ്രിയയെ വിളിച്ചെന്നും അതിനു മാത്രമായി കേരളത്തില്‍ നിന്നും വരാനൊക്കില്ലെന്നും ഡ്യൂപ്പിനെ വെച്ച് സീ്ന്‍ ചിത്രീകരിക്കാന്‍ സമ്മതിച്ചതിന് ശേഷം പബ്ലിസിറ്റിക്ക് വേണ്ടി വിവാദമുണ്ടാക്കിയതാണെന്നും സംവിധായകന്‍ ആരോപിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top