രക്ഷയില്ല !!! ശാലുമേനോന്‍ ഐപിഎസ് ഓഫീസറാകുന്നു

salu menonസോളാര്‍ കേസൊന്നും ശാലുമേനോനെ തളര്‍്ത്തിയല്ല. ശക്തമായ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ശാലു. തിരിച്ചുവരവാകട്ടെ ഒരൂ കിടലിന്‍ ഐപിഎസ് ഓഫീസറായും. കഴിഞ്ഞ ദിവസങ്ങളില്‍ ശാലു കണ്ട പോലീസ് അനുഭവങ്ങള്‍ തന്റെ സീരിയല്‍ കഥാപാത്രത്തിലൂടെ പ്രതിഫലിപ്പിക്കുമോയെന്ന് കണ്ടറിയാം.
ടിഎസ് സജി സംവിധാനം ചെയ്യുന്ന പെണ്‍ മനസ്സ് എന്ന സീരിയലിലെ നന്ദിതദാസ് ഐപിഎസ് എന്ന ശക്തമായ കഥാപാത്രമാണ് ശാലു അവതരിപ്പിക്കുന്നത്. ഈ സീരിയല്‍ സെറ്റലെത്തിയ മാധ്യമപ്രവര്‍ത്തകരോട് തന്റെ ആരാധകരെ കുറിച്ച് വാചാലയായെങ്ങിലും സോളാര്‍ കേസിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. തന്നെ വിറുതെവിടണമെന്ന അഭ്യര്‍ത്ഥനയാണ് പകരം നടി നടത്തിയത്.

Share news
error: Content is protected !!
Scroll to Top